കൈക്കൂലി വാങ്ങിയ താമരശ്ശേരി താലൂക്ക് സർവേയർ നസീർ വിജിലൻസ് പിടിയിൽ,ആളുമാറി ആദ്യം പിടിച്ചത് തഹസില്‍ദാരെ

Advertisement

കോഴിക്കോട്.കൈക്കൂലി വാങ്ങിയ താമരശ്ശേരി താലൂക്ക് സർവേയർ നസീർ വിജിലൻസ് പിടിയിൽ. ഇരുപത്തി രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിരുന്നു പരിശോധന. കൊടിയത്തുർ സ്വദേശിയിൽ നിന്നും റോഡും സ്ഥലവും അളക്കുന്നതിന്റെ പേരിൽ 3 തവണയായാണ് പണം വാങ്ങിയത്.

പതിനായിരം രൂപ ഇയാളിൽ നിന്നും ഇന്ന് കണ്ടെത്തി. സ്ഥലം മാറിപ്പോകുന്ന തഹസിൽദാർ സി സുബൈറിനുള്ളയുടെ യാത്രയയപ്പ് ചടങ്ങിനിടയാണ് വിജിലൻസ് സംഘം എത്തിയത്. ആദ്യം ആളുമാറി തഹസിൽദാറെയാണ് വിജിലൻസ് സംഘം പിടികൂടിയത്. പിന്നീടാണ് ആളു മാറിയ വിവരം മനസ്സിലായത്.