കൊച്ചി . വ്യാജ ലഹരി കേസിൽ ബ്യൂട്ടിപാർലർ ഉടമ ജയിലിൽ കിടക്കാൻ ഇടയായ സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഒരു വ്യക്തിയുടെ പ്രശ്നമായി മാത്രം അതിനെ കാണാൻ കഴിയില്ല. പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കളുടെ ആധികാരികത ഉറപ്പാക്കാൻ ആയില്ലെങ്കിൽ നിരപരാധികൾക്ക് ജയിലിൽ കഴിയേണ്ടി വരുമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജു നാഥ് പറഞ്ഞു.
ഷീലാ സണ്ണിയുടെ കേസിൽ പ്രത്യേക സീറ്റിങ് നടത്തിയ ശേഷമായിരുന്നു പ്രതികരണം. ഷീല സണ്ണിയുടെ കേസിൽ ജില്ലാ പോലീസ് മേധാവിയോടും എക്സൈസിനോടും വിശദീകരണം തേടി . ഇവരുടെ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച ശേഷം മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകും .
Dismiss the concerned excise officials. Then they will come out with all details and proofs.