10 കോടിയുടെ മൺസൂൺ ബംപർ നറുക്കെടുത്തു, ഒന്നാം സമ്മാനം ഈ ജില്ലയിലേക്ക്?

Advertisement

തിരുവനന്തപുരം . 10 കോടിയുടെ മൺസൂൺ ബംപർ നറുക്കെടുത്തു. ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

ന്യൂ സ്റ്റാർ ലോട്ടറി ഏജൻസിയിൽ വിറ്റ MB 200261 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കുറ്റിപ്പുറം സ്വദേശി മണികണ്ഠനാണ് ടിക്കറ്റ് വിറ്റതെന്ന് കടയുടമ കാജാ ഹുസൈൻ പറഞ്ഞു.

MB 200261 എന്ന നമ്പറിനാണ് 10 കോടിയുടെ ഒന്നാം സമ്മാനംലഭിച്ചപ്പോള്‍ MA 475211, MC 271281, MD 348108, ME 625250 നമ്പറുകളാണ് രണ്ടാം സമ്മാനത്തിന് അര്‍ഹരായത്. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. MA 482942, MB 449084, MC 248556, MD 141481, ME 475737 Z എന്നീ നമ്പറുകള്‍ക്കാണ് മൂന്നാം സമ്മാനം. 5 ലക്ഷം വീതമാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായ 3 ലക്ഷം രൂപ വീതം MA 311872 MB 140177 MC 271270 MD 128750 ME 478076 എന്നീ നമ്പറുകള്‍ക്കാണ് ലഭിച്ചത്.

MA, MB, MC, MD, ME, MG എന്നീ സീരീസുകളിലായിരുന്നു ഇത്തവണ ടിക്കറ്റ് പുറത്തിറക്കിയത്. 27 ലക്ഷം മണ്‍സൂണ്‍ ബംബര്‍ ടിക്കറ്റുകളായിരുന്നു ഇത്തവണ ലോട്ടറി വകപ്പ് അച്ചടിച്ചത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. ഇത്തവണ മുഴുവന്‍ ടിക്കറ്റുകളും വിറ്റ് പോയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ തവണയും 10 കോടിയായിരുന്നു മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപയായിരുന്നു. എറണാകുളത്ത് വിറ്റ ലോട്ടറിക്കായിരുന്നു കഴിഞ്ഞ തവണ ഒന്നാം സമ്മാനം അടിച്ചത്.

അതേസമയം ഇത്തവണത്തെ വിജയി തന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകുമോയെന്നു വ്യക്തമല്ല. മുന്‍ ബമ്പര്‍ വിജയികള്‍ ആരും തന്നെ പേര് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. 2022 ലെ ഓണം ബമ്പര്‍ വിജയിയായ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് ലോട്ടറി അടിച്ചതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. നാട്ടിലും വീട്ടിലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ഒടുക്കം തനിക്ക് വീട് പോലും മാറേണ്ട സാഹചര്യം ഉണ്ടായതായും അനൂപ് വെളിപ്പെടുത്തിയിരുന്നു.

ഈ അനുഭവങ്ങള്‍ പാഠമാക്കിയെന്നോണം പിന്നീട് ബമ്പര്‍ സമ്മാനങ്ങള്‍ നേടിയവരാരും തന്നെ ഇത് പരസ്യമാക്കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ബംബര്‍ വിജയിയും പേര് വെളിപ്പെടുത്താന്‍ സാധ്യയില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി-സമ്മാനാര്‍ഹമായ മറ്റ് ടിക്കറ്റുകള്‍ അഞ്ചാം സമ്മാനം 0870, 1370, 1540, 1679, 3358, 3727, 4254, 4668, 4811, 4813, 4829, 4900, 5003, 5127, 5413, 6198, 6344, 6362, 6395, 6694, 6887, 7716, 7919, 7963, 8347, 8398, 8607, 9086, 9853, 9981 ആറാം സമ്മാനം (1,000/-) 0065 0152 0175 0630 0655 0659 0672 0710 0733 0764 0818 0892 1126 1147 1218 1496 1541 1699 1749 1753 1820 1855 1875 2069 2101 2349 2392 2430 2483 2559 2565 2610 2635 2769 2773 2950 2970 3054 3152 3330 3375 3520 3657 3672 3892 4075 4099 4150 4313 4396 4466 4753 4933 5111 5271 5353 5463 5483 5600 5805 5844 5892 6033 6052 6066 6105 6248 6412 6445 6473 6497 6866 6899 6963 6995 7115 7195 7318 7431 7589 7593 7624 7947 7999 8020 8026 8048 8055 8072 8192 8276 8349 8362 8590 8824 8855 8905 9175 9396 9512 9519 9558 9686 9690 9829 9903 9904 9950