വയനാട്. മുരണിയിൽ പുഴയിൽ കാണാതായ ഈഴാനിക്കൽ സുരേന്ദ്ര(55)നായി തിരച്ചിൽ തുടരുന്നു.സംഭവസ്ഥലത്ത് പുല്ലിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ പാടുകളുണ്ട്. സുരേന്ദ്രൻ്റെ കരച്ചിൽ കേട്ടതായി നാട്ടുകാർ പറയുന്നു. പുഴയിൽ മുതലയോ ചീങ്കണ്ണിയോ ഉണ്ടായിരുന്നോയെന്നു പരിശോധിക്കുന്നുണ്ട്.. എൻഡിആർഎഫും ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.. കാരാപ്പുഴ ഡാമിൽനിന്ന് വെള്ളമൊഴുകുന്ന കുണ്ടുവയൽപുഴയിലാണ് പുല്ലരിഞ്ഞിരുന്ന സുരേന്ദ്രനെ കാണാതായത്..
അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായോ എന്നും സംശയിക്കുന്നുണ്ട്.
പ്രദേശത്ത് വലിച്ചിഴച്ചതിന്റെ അടയാളങ്ങൾ കാണുന്നുണ്ട് കാരാപ്പുഴ പദ്ധതി പ്രദേശത്തിന് സമീപത്തെ കുണ്ടുവയൽ ഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് സുരേന്ദ്രനെ കാണാതായത്. അപകടമുണ്ടായെന്ന് സംശയിക്കുന്ന സ്ഥലത്ത് പുല്ലിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ അടയാളമുണ്ട്. ഈ സ്ഥലത്തുനിന്ന് സുരേന്ദ്രൻ്റെ കരച്ചിൽ കേട്ടതായും നാട്ടുകാർ പറയുന്നുണ്ട്. വന്യമൃഗങ്ങൾ ആക്രമിച്ചതാകാമെന്ന സംശയമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.എന്നാല്‍
എന്തു ജീവി പിടിച്ചാലും അതിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടാകണം. ഇത് ആളിന്‍റെ ഒരു സൂചനയും കിട്ടുന്നില്ല. ഇതാണ് അന്വേഷകരെ വട്ടം ചുറ്റിക്കുന്നത്.