തിരുവനന്തപുരം: സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ലയുടെ നേതൃത്വത്തിൽ കവടിയാർ മാനിഫെസ്റ്റോയുടെ ഭാഗമായി നടന്നു വരുന്ന സംസ്ഥാന തല പദയാത്ര നാളെ കവടിയാറിൽ സമാപിക്കും.
വൈകിട്ട് 5ന് മൻമോഹൻ ബംഗ്ലാവിന് സമീപത്ത് നിന്ന് സ്വീകരിച്ച് തിരുവനന്തപുരം കമ്മീഷണർ പി.ഇ.ജോർജ് മെമ്മോറിയൽ സാൽവേഷൻ ആർമി ചർച്ചിലേക്ക് ആനയിക്കും. തുടർന്ന് സമാപന സമ്മേളനം നടക്കും.മലബാർ മുതൽ പാറശാല വരെയുള്ള സാൽവേഷൻ ആർമി ദേവാലയങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കുന്നതിനും ജനങ്ങളെ നേരിൽ കാണുന്നതിനുമായി ജൂൺ 3ന് ആരംഭിച്ച പദയാത്രയാണ് നാളെ സമാപിക്കുന്നത്.