മൈക്ക് കേസ് ,പോലീസിന് ഇന്ന് കോടതിയെ സമീപിക്കണം

Advertisement

തിരുവനന്തപുരം . വഴിയേ പോയ വയ്യാവേലിയായി മൈക്ക് കേസ്, മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് പണിമുടക്കിയ സംഭവത്തിലെ കേസ് നീക്കം വിവാദമായ പശ്ചാത്തലത്തില്‍ കേസ് റദ്ദാക്കാൻ പോലീസ് ഇന്ന് കോടതിയെ സമീപിക്കും. അന്വേഷണം അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി കന്റോൻമെന്റ് പോലീസ് ഇന്ന് കോടതിയിൽ റഫർ റിപ്പോർട്ട് സമർപ്പിക്കും. കോടതിയുടെ അനുമതിയോടെ മാത്രമേ എഫ്ഐആർ റദ്ദാക്കാനാവൂ.

കേസിൽ തുടർനടപടികൾ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ച സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാൻ ഇന്നലെ തന്നെ പോലീസ് തീരുമാനിച്ചിരുന്നു. പിടിച്ചെടുത്ത ഉപകരണങ്ങൾ മൈക്ക് ഓപ്പറേറ്റർക്ക് മടക്കി നൽകുകയും ചെയ്തു.