സാമ്പത്തിക പ്രതിസന്ധി : സംസ്ഥാനം സ്വകാര്യ ആനുവിറ്റി മാതൃകയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി കേന്ദ്ര സർക്കാർ

Advertisement

തിരുവനന്തപുരം . സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി : സംസ്ഥാനം സ്വകാര്യ ആനുവിറ്റി മാതൃകയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി കേന്ദ്ര സർക്കാർ വിലയിരുത്തൽ.

കിഫ്ബി യടക്കമുള്ള മാർഗ്ഗങ്ങളിലൂടെ ആണ് സ്വകാര്യ ആനുവിറ്റി മാതൃകയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.സ്വകാര്യ ആനുവിറ്റി പദ്ധതികൾക്കായുള്ള വിഹിത വിനിയോഗത്തിന് കേന്ദ്രാനുമതി തേടുന്നില്ലെന്നും വിലയിരുത്തൽ. ഇക്കാര്യം വിശദമായ് പരിശോധിയ്ക്കാൻ കേന്ദ്ര തിരുമാനം.

കിഫ്ബിയുടെയും പെന്‍ഷന്‍ ഫണ്ടിന്റെയും വായ്പകള്‍ സമ്പന്ധിച്ച വിശദാംശങ്ങളും, സി ആന്റ് എ ജി വിലയിരുത്തലും കേന്ദ്രം പരിശോധിയ്ക്കും.പെൻഷൻ ഫണ്ടിന്റെ പേരിൽ സംസ്ഥാനം ഓഫ് ബഡ്ജറ്റ് ബോറോവിങ് നടത്തുന്നതായും ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ

സംസ്ഥാനം സ്വകാര്യ ആനുവിറ്റി മാതൃകയില്‍ നടത്തുന്ന പദ്ധതികളുടെ വായ് പകൾ സർക്കാർ വായ്പകളായ് കണക്കാക്കാനും നീക്കം.