ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം ,ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ കുറ്റകരമായ നരഹത്യ ചുമത്തി

Advertisement

മൂവാറ്റുപുഴ. ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം :ബൈക്ക് ഓടിച്ച ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയിക്കെതിരെ കുറ്റകരമായ [304] നരഹത്യ ചുമത്തി പോലീസ്

അമിത വേഗവും അലക്ഷ്യമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണം എന്ന് കണ്ടെത്തൽ, മോട്ടോർ വാഹനവകുപ്പും ഇന്ന് സംഭവ സ്ഥലത്ത് പരിശോധന നടത്തും. ബൈക്ക് ഓടിച്ചയാളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നാണ് വിവരം

ഇന്നലെ വൈകിട്ടാണ് മുവാറ്റുപ്പുഴ നിർമല കോളേജിന് മുൻപിൽ ബൈക്ക് ഇടിച്ച് നമിത എന്ന പെൺകുട്ടി മരിച്ചത്

അപകടത്തിൽ ആൻസനും, നമിതയുടെ സുഹൃത്ത് അനുശ്രീക്കും പരിക്കേറ്റിരുന്നു. മയക്കുമരുന്നുകേസില്‍പെട്ടയാളാണ് പ്രതി. ഇയാള്‍ പ്രകോപനപരമായി പലവട്ടം ബൈക്ക് ഇതുവഴി ഓടിച്ചെന്നും പൊലീസിന് വിവരം ലഭിച്ചു.

Advertisement