കൊച്ചി. പോക്സോകേസില്‍ കുടുക്കാന്‍ പൊലീസുദ്യോഗസ്ഥന്‍ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് കെ സുധാകരൻ വീണ്ടും കോടതിയിലേക്ക്
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റസ്തത്തിനെതിരെ കോടതിയിൽ പരാതി നൽകും. ക്രിമിനൽ – സിവിൽ കേസുകളാണ് ഫയൽ ചെയ്യുക. തനിക്കെതിരെ കള്ള പരാതി ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയതെന്ന് റസ്തത്തിന്‍റെ നേതൃത്വത്തിലെന്ന് കെ സുധാകരന്‍. കളമശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാവും കെ സുധാകരൻ പരാതി നൽകുക