തിരുവല്ല: മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റീസ് സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സമാധാന മാർച്ച് ഇന്ന് തിരുവല്ലയിൽ നടക്കും.
വൈകിട്ട് 6.30ന് തുകലശ്ശേരി സെൻ്റ് തോമസ് സി എസ് ഐ പള്ളി അങ്കണത്തിൽ നിന്നാരംഭിക്കുന്ന മാർച്ച് ബൈപാസ് വഴി ടൗൺ ചുറ്റി സെൻ്റ് ജോൺസ് കത്തീഡ്രൽ അങ്കണത്തിൽ സമാപിക്കും.ഡോ. തിയഡോഷ്യസ് മർത്തോമ്മാ മെത്രാപ്പോലീത്ത ,ആർച്ച് ബിഷപ്പ് ഡോ: തോമസ് മാർ കുറിലോസ്, ഡോ: യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ബിഷപ്പ് തോമസ് സാമുവൽ, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, ഡോ.ഗീവർഗ്ഗീസ് മർ കൂറിലോസ്, മാത്യൂസ് മാർ സിൽവാനിയോസ്, മേജർ ഒ പി ജോൺ, പാസ്റ്റർമാരായ രാജു പൂവക്കാല, ജെ.ജോസഫ്, സംഘാടക സമിതി ഭാരവാഹികളായ പാസ്റ്റർ ജെയ്സ് പാണ്ടനാട്, റവ. അലക്സ് പി.ഉമ്മൻ എന്നിവർ നേതൃത്വം നൽകും.