തൃശ്ശൂർ :പടിയൂർ കെട്ടിച്ചിറയിൽ മീൻ പിടിക്കാൻ പോയി വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലേറ്റുങ്കര പഞ്ഞിപ്പിള്ളി സ്വദേശി തോപ്പിൽ വീട്ടിൽ പ്രണവാണ്(18) മരിച്ചത്. പടിയൂരിലെ അമ്മാവന്റെ വീട്ടിലാണ് പ്രണവ് താമസം. ഇന്ന് പുലർച്ചെ സുഹൃത്ത് ജിബിന്റെ ഒപ്പമാണ് കെട്ടുചിറ ബണ്ടിന് സമീപം മീൻ പിടിക്കാൻ പോയത്. വഞ്ചി മറിഞ്ഞ് പ്രണവിനെ കാണാതാകുകയായിരുന്നു. ഫയർ ഫോഴ്സും പിന്നീട് സ്കൂബാ ടീമും എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Home News Breaking News തൃശ്ശൂർ പടിയൂരിൽ മീൻ പിടിക്കുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി