കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ അപകടം; കണ്ണൂരിൽ 11കാരൻ മരിച്ചു

Advertisement

എടക്കാട് (കണ്ണൂർ): നീന്തൽ പരിശീലനത്തിനിടെ കുളത്തിൽ മുങ്ങിപ്പോയതിനെ തുടർന്നു ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ കക്കുന്നത്ത് പായോത്ത് മുഹമ്മദ് (11) ആണ് മരിച്ചത്.

23നു രാവിലെ എടക്കാട് നീന്തൽ കുളത്തിൽ പരിശീലനത്തിനിടെയാണ് അപകടം. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിറാജ് – ഷമീമ ദമ്പതികളുടെ മകനാണ്. കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്.

Advertisement