തമ്മനത്ത് പൈപ്പ്പൊട്ടി റോഡിൽ ഗർത്തം രൂപപ്പെട്ടു, കൊച്ചി നഗരത്തില്‍ ജല വിതരണം മുടങ്ങും

Advertisement

എറണാകുളം. തമ്മനത്ത് പൈപ്പ്പൊട്ടി റോഡിൽ ഗർത്തം രൂപപ്പെട്ടു.
ജല അതോറിറ്റിയുടെ പ്രധാനപൈപ്പ് ലൈന്‍ ആണ് പൊട്ടിയത്. രണ്ടുദിവസത്തേക്ക് തമ്മനം പാലാരിവട്ടം ഇടപ്പള്ളി മേഖലകളിൽ ജല വിതരണം മുടങ്ങും

ആലുവയില്‍ നിന്ന് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ ആണ് പൊട്ടിയത്. തമ്മനം – പാലാരിവട്ടം റോഡിലെ പൈപ്പ് ലൈനിന് വർഷങ്ങളുടെ പഴക്കം ഉണ്ട്. ഉയർന്ന സമ്മർദം ആണ് പൈപ്പ് പൊട്ടാൻ കാരണം.
ശക്തമായി വെള്ളം ഒഴുകി എത്തിയ വെള്ളത്തിൽ റോഡ് തകർന്നു.
വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി

ജല അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പമ്പിങ് നിർത്തിവെച്ചു നാളെ രാവിലെയോടെ പൈപ്പ് പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കും. കാലപ്പഴക്കം ചെന്ന പൈപ്പ് മാറ്റാത്തതാണ് പൈപ്പ് പൊട്ടൽ പതിവാകാൻ കാരണമെന്നും ആരോപണമുണ്ട്.

ഗർത്തം രൂപപ്പെട്ടതോടെ പാലാരിവട്ടം തമ്മനം റോഡിൽ ഗതാഗതവും തടസപ്പെട്ടു. തമ്മനം , പുല്ലേപ്പടി, പാലാരിവട്ടം, വെണ്ണല, ചളിക്കവട്ടം, എന്നിവിടങ്ങളില്‍ രണ്ടു ദിവസം ജലവിതരണം മുടങ്ങും. നഗരത്തിലെ മറ്റിടങ്ങളില്‍ ജലവിതരണത്തിന്‍റെ അളവ് കുറയും