പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണങ്ങളിലൂടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലേക്ക്

Advertisement

കോട്ടയം . പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് കോട്ടയത്ത്. ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തിയ ശേഷം യുഡിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് കോട്ടയത്ത് ജില്ലാ നേതാക്കളുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. പുതുപ്പള്ളിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗത്തിൽ ചർച്ചയാവും.

തിരുവഞ്ചൂർ രാധാകൃഷ്ണനും കെസി ജോസഫിനുമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല. ഇവരുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തും. പുതുപ്പള്ളി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന് വരുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടികളിൽ പ്രധാന നേതാക്കളെ തന്നെയാണ് കോണ്ഗ്രസ് പങ്കെടുപ്പിക്കുന്നത്. നാളെ മീനടത്ത് നടക്കുന്ന അനുസ്മരണ യോഗത്തിൽ ശശി തരൂർ പങ്കെടുക്കും.