പത്തനംതിട്ടയില്‍ ഭാര്യ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നൗഷാദ് ജീവനോടെയുണ്ട്

Advertisement

തൊടുപുഴ. പത്തനംതിട്ടയില്‍ കൊല്ലപ്പെട്ട് കരുതിയ നൗഷാദ് ജീവനോടെയുണ്ട്. ഭര്‍ത്താവിനെ കൊന്നു കുഴിച്ചു മൂടിയെന്ന് ഇയാളുടെ ഭാര്യ നൂറനാട് പണയില്‍ സ്വദേശിനി അഫ്‌സാന പൊലീസിന് മൊഴിനല്‍കിയിരുന്നു. എന്നാല്‍ എവിടെവച്ചു കൊലപ്പെടുത്തി , എവിടെ കുഴിച്ചിട്ടു എന്നുള്ളകാര്യങ്ങള്‍ ഇവര്‍ കൃത്യമായി പറഞ്ഞിരുന്നില്ല.

നിരന്തരം അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന ദമ്പതികളില്‍ ഒരാളുടെ ശല്യം ഒBfവാക്കാന്‍ കൊ1ലപ്പെടുത്താന്‍ ശ്രമിച്ചെന്നും അതില്‍ നിന്നും രക്ഷപ്പെട്ട് സുരക്ഷിതമായി മാറി താമസിച്ചെന്നുമാണ് കരുതേണ്ടത്. വളരെ നാടകീയമായ സംഭവങ്ങളാണ് പുറത്തു വരേണ്ടത്. തൊടുപുഴയില്‍ കൂലിപ്പണിയെടുത്ത രഹസ്യമായി ജീവിക്കുകയായിരുന്നു നൗഷാദ്‌.

എന്തായാലും ഭര്‍ത്താവിനെ കൊലപ്പെടുത്തി എന്ന മൊഴിപ്രകാരം തെളിവെടുപ്പിന് അഫ്സാനയെ പൊലീസ് കൊണ്ടുപോകുന്നതിനിടയിലാണ് നൗഷാദിനെപ്പറ്റി വിവരം ലഭിക്കുന്നത്.