മാതാവ് നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി

Advertisement

തിരുവനന്തപുരം. അഞ്ചുതെങ്ങിൽ മാതാവ് നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.മാമ്പള്ളി സ്വദേശി ജൂലിയാണ്
കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയത്.
വിധവയായ താൻ ഗർഭിണിയായത് പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാന ഭയത്താലായിരുന്നു കൊലപാതകം.
തെരുവ് നായകൾ മൃതദേഹം കടിച്ചു വലിച്ചിഴച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് മാമ്പള്ളി കടപ്പുറത്തു തെരുവ്നായകൾ നവജാത ശിശുവിന്റെ മൃതദേഹം വലിച്ചിഴച്ചത്. റോഡിലേക്ക്‌ മൃതദേഹം വലിചിഴച്ചപ്പോൾ നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. അഞ്ചുതെങ്ങു പോലീസ് അന്വേഷണം നടത്തി. മാമ്പള്ളി സ്വദേശിയും നാലപ്പതുകാരിയുമായ ജൂലി ഗർഭിണിയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇന്നലെ ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞു. പതിനഞ്ചിനു പുലർച്ചേ അഞ്ചു മണിയോടെ ജൂലി വീട്ടിൽ പ്രസവിച്ചു. കുഞ്ഞിന്റെ പൊക്കിൾകൊടി അറുത്തു മാറ്റി. മൂക്കും വായും പൊത്തിപിടിച്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ശേഷം മൃതദേഹം ബക്കറ്റിൽ സൂക്ഷിച്ചു. ഒടുവിൽ വെട്ടുകത്തി ഉപയോഗിച്ച് വീടിനു പുറത്തു കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടി. മണം പിടിച്ചെത്തിയ തെരുവ് നായകൾ മൃതദേഹം മാന്തിയെടുത്തു വലിച്ചിഴച്ചു. വർഷങ്ങളായി വിധവയായി തുടരുന്ന താൻ ഗർഭിണിയായതു പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന അപമാനം ഭയന്ന് കുഞ്ഞിനെ ഒഴിവാക്കിയെന്നാണ് ഇവരുടെ മൊഴി. ജൂലിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.