ഐ എസ് പ്രവർത്തനങ്ങൾക്കായി ധന സമാഹരണം നടത്തിയ കേസിൽ പ്രതി നബീലിനായി തിരച്ചിൽ

Advertisement

കൊച്ചി.ഐ എസ് പ്രവർത്തനങ്ങൾക്കായി ധന സമാഹാരണം നടത്തിയ കേസിൽ പ്രതി നബീലിനായി അന്വേഷണം കർണാടകയിലും തമിഴ്നാട്ടിലും. നബീൽ കേസിലെ പ്രധാന പ്രതികളിൽ ഒരാളെന്ന് എൻ ഐ എ . ആഷിഫും ആയി നബിയിൽ നടത്തിയ സന്ദേശങ്ങൾ ലഭിച്ചു. പ്രതികൾ ഉൾപ്പെടുന്ന സംഘം കേരളത്തിൽ ശ്രീലങ്കൻ മോഡൽ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു



ഐ എസ് പ്രവർത്തനങ്ങൾക്കായി കേരളത്തിൽ ധനസമാഹരണം
നടത്തിയ കേസിൽ പ്രതികൾക്കായി തമിഴ്നാടും കർണാടകയും കേന്ദ്രീകരിച്ചാണ് എൻ ഐ എ യുടെ
അന്വേഷണം.കേസിലെ പ്രധാന പ്രതികളിൽ ഒരാളായ നബീൽ ഈ
മേഖലകളിൽ ഉണ്ടെന്നാണ് എൻ ഐ എ ക്ക് ലഭിച്ചിരിക്കുന്ന വിവരം.
എൻ ഐ എ യുടെ അറസ്റ്റിലായ ആഷിഫുമായി നബീൽ സന്ദേശങ്ങൾ കൈമാറിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ടെലിഗ്രാം വഴി നബീൽ കൂടുതൽ പേരെ ഭീകരവാദ ഗ്രൂപ്പുകളിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സിറിയയിൽ നിന്ന് നേരിട്ട് പരിശീലനം ലഭിച്ച ഭീകരർ ആഷിഫിനും നബീലിനു ഉൾപ്പെടെ നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ട്.