യൂണിഫോം ഇട്ടില്ലെന്ന കാരണം പറഞ്ഞ് പിടിഎ പ്രസിഡന്റ് ആറാംക്‌ളാസുകാരനെ ലൈംഗികമായി ഉപദ്രവിച്ചതായി കേസ്

Advertisement

കടമ്പനാട് . സ്‌കൂളില്‍ യൂണിഫോം ഇട്ടില്ലെന്ന കാരണം പറഞ്ഞ് പിടിഎ പ്രസിഡന്റ് ആറാംക്‌ളാസുകാരനെ അരക്കെട്ടിനുതാഴെ പിടിച്ചു വേദനിപ്പിച്ചത് കേസായി. പഞ്ചായത്ത് വൈസ് പ്രസിഡന്‌റും സിപിഐ പ്രാദേശിക നേതാവുമായ എസ് രാധാകൃഷ്ണന് എതിരെയാണ് പോക്‌സോ കേസ് എടുത്തത്.

കെ ആര്‍ കെ പി എം വിഎച്ച്എസ്സിയിലെ പിടിഎ പ്രസിഡന്റ് ആയ ഇയാള്‍ വരാന്തയിലൂടെ പോകുമ്പോള്‍ ടീച്ചര്‍ ക്‌ളാസെടുക്കുന്നത് തടസപ്പെടുത്തി കടന്നുവന്ന് ആരൊക്കെ യൂണിഫോമില്ലാത്തവരുണ്ട് എന്ന് പരിശോധിക്കുകയും രണ്ടുകുട്ടികളെ കണ്ടതില്‍ ഒരാളെ ഇരുത്തുകയും പരാതിക്കാരനായ കുട്ടിയെ പിടികൂടി വേദനിപ്പിക്കുകയുമായിരുന്നു.
ആദ്യം കുട്ടിയുടെ മാതാവിനോട് ക്ഷമ പറയുകയും കേസ് രാജിയാക്കാന്‍ ശ്രമം നടത്തുകയും ചെയ്‌തെങ്കിലും പിന്നീട് ഇടതുപക്ഷത്തുതന്നെയുള്ള രാഷ്ട്രീയ വൈരം മൂലം കേസ് പൊലീസിലെത്തുകയായിരുന്നുവത്രേ. ഇയാള്‍ ഒളിവിലാണ്.

Advertisement