കൊച്ചി.അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശത്തില്‍ തനിക്കെതിരെ കേസെടുക്കണമെന്ന് നടന്‍ വിനായകന്‍. കേസെടുക്കേണ്ടതില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന്റെ തീരുമാനത്തിലാണ് ഫേസ്ബുക്കിലൂടെ വിനായകന്‍ മറുപടി നല്‍കിയത്. വിനായകനെതിരെ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തില്‍ ‘എനിക്കെതിരെ കേസ് വേണം’ എന്നാണ് വിനായകന്‍ ആവശ്യപ്പെടുന്നത്.
ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരെ വിനായകന്‍ രംഗത്തെത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് നടന്‍ പറഞ്ഞത്. ലൈവിനു പിന്നാലെ നടനെതിരെ വ്യാപക പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. ഇതോടെ നടന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.