കൊച്ചി .കുട്ടിയായിരിക്കെ പീഡനത്തിനിരയായത് പ്രായപൂർത്തിയായ ശേഷം വെളിപ്പെടുത്തിയാലും അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇക്കാരണത്താല്‍ കേസിൽ അലംഭാവം കാണിക്കരുതെന്ന് പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.ഐപിസി 376 പ്രകാരം ബലാത്സംഗത്തിന് കേസെടുത്ത സംഭവത്തിലാണ് നടപടി.ജസ്റ്റിസ് പിബി സുരേഷ്കുമാർ, ജസ്റ്റിസ് സിഎസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.ഇത്തരം കേസുകളിൽ തെളിവുകളും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും.
കുട്ടിക്കാലത്തുണ്ടാകുന്ന കാര്യങ്ങൾ പല സാഹചര്യങ്ങൾകൊണ്ട് പുറത്തറിഞ്ഞിട്ടുണ്ടാകില്ല. പ്രായപൂർത്തിയായ ശേഷം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് തെറ്റാണെന്ന് കരുതാനാവില്ല. ഓരോ കേസും വസ്തുതയും സാഹചര്യവും അനുസരിച്ച് വേണം പരിഗണിക്കാനെന്നും കോടതി വ്യക്തമാക്കി.പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കിയെന്ന കേസിൽ പിതാവിനെ കീഴ്ക്കോടതി ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്