തിരുവനന്തപുരം.ഏക സിവില്‍കോഡിനും മണിപ്പൂരിലെ ആക്രമങ്ങള്‍ക്കും എതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന
ബഹുസ്വരതാ സംഗമം ഇന്ന്.
രാവിലെ 10ന് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിലാണ് സംഗമം. പ്രതിപക്ഷ നേതാവ് വിഡി സതീശന് അധ്യക്ഷത വഹിക്കും. യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍, വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതിന് തുടര്‍ച്ചയായി ആഗസ്റ്റ് ആദ്യവാരം സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. മണിക്കൂർ അക്രമത്തിനെതിരെ ഓഗസ്റ്റ് മൂന്നിന് രാജ്ഭവന് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്