പതിനഞ്ചുകാരിയുമായുള്ള ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങള്‍ യുവാവും ഭാര്യയും ചേര്‍ന്ന് സമൂഹമാധ്യമങ്ങള്‍ വഴി വിറ്റു

Advertisement

കൊട്ടാരക്കര. പതിനഞ്ചുകാരിയുമായുള്ള ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങള്‍ യുവാവും ഭാര്യയും ചേര്‍ന്ന് സമൂഹമാധ്യമങ്ങള്‍ വഴി വിറ്റു.
സംഭവം കൊല്ലം കുളത്തുപ്പുഴയില്‍. ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍

കുളത്തൂപ്പുഴ സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റ് എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയും ഭര്‍ത്താവും തമ്മിലുള്ള വേഴ്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഭാര്യ. ഇന്‍സ്റ്റാഗ്രാം വഴിയാണ് ചിത്രങ്ങളും വീഡിയോയും വിറ്റത്. 15കാരിയുമായി ഇന്‍സ്റ്റാഗ്രാംവഴി ബന്ധം സ്ഥാപിച്ച യുവാവ് ഭാര്യയെക്കൊണ്ട് ട്യൂഷനെടുപ്പിക്കാനെന്ന വ്യാജേന വീട്ടിലെത്തിച്ചാണ് പീഡനം നടത്തിയത്. പെണ്‍കുട്ടിയുടെ വീടിനടുത്ത് ഇതിനായി വാടക വീട് എടുത്തിരുന്നു.

പെണ്‍കുട്ടിയും വിഷ്ണുവും തമ്മിലുള്ള ബന്ധം സ്വീറ്റ് എതിര്‍ത്തുവെന്നും എന്നാല്‍ വിഷ്ണു വഴങ്ങിയില്ലെന്നും വേറെ വഴിയില്ലാതെ അനുകൂലിച്ചുവെന്നും സ്വീറ്റ് പൊലീസിനോട് പറഞ്ഞു. ഭാര്യ ഗര്‍ഭിണിയായതിനാലാണ് പെണ്‍കുട്ടിയെ വശപ്പെടുത്തിയതെന്ന ന്യായം ഇയാള്‍ ഇവരോട് പറഞ്ഞിരുന്നുവത്രേ. എന്നാല്‍ പിന്നീട് സ്വീറ്റ് ഇതിലെല്ലാം പങ്കാളിയായി ചിത്രങ്ങളും വിഡിയോയും എടുത്തു വില്‍ക്കുന്നത് വരുമാനമാര്‍ഗമാക്കി.

സ്വീറ്റ്തന്നെയാണ് ഭര്‍ത്താവിന്റെയും പെണ്‍കുട്ടിയുടെയും വേഴ്ച ചിത്രീകരിച്ചിരുന്നത് എന്നു പറയുന്നു. ചൈല്‍ഡ് ലൈന്‍വഴിയാണ് പൊലീസിന് വിവരമെത്തുന്നത്.
വിഷ്ണുവിനെ ചെങ്ങന്നൂര്‍ സ്വദേശിനി സ്വീറ്റ് പ്രേമിച്ച് വിവാഹം കഴിച്ചതാണ്.ഇരുവരെയും പൊലീസ് അറസ്റ്റുചെയ്തു. കൂടുതല്‍ അന്വേഷണം നടക്കുന്നതേയുള്ളുവെന്ന് ഉന്നത പൊലീസ് അധികൃതര്‍ പറഞ്ഞു.

Advertisement