അനിൽ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു

Advertisement

ന്യൂഡെല്‍ഹി.മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ദേശീയ സെക്രട്ടറിയായി നിയമിച്ച് ബി.ജെ.പി.എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായും ബിഎൽ സന്തോഷ് സംഘടന ജനറൽ സെക്രട്ടറിയായും തുടരും.ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരവിന്ദ് മേനോനും സെക്രട്ടറി പട്ടികയിൽ.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടാണ് ബിജെപി സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തുന്നത്.ഇതിൻറെ ഭാഗമായാണ് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി ദേശീയ ഭാരവാഹി പട്ടിക ബി ജെ പി പുറത്തിറക്കിയത്.മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻറണിയുടെ മകൻ അനിൽ ആൻറണിയെ ദേശീയ സെക്രട്ടറിയായി നിയമിച്ചു.ഏപ്രിൽ ആറിനാണ് അനിലാന്റണി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ നേതൃത്വത്തിലും നന്ദി അറിയിക്കുന്നുവെന്നും അനിൽ ആൻറണി പ്രതികരിച്ചു.

13 ദേശീയ സെക്രട്ടറിമാരിൽ ഒരാളായിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായും ബിഎൽ സന്തോഷ് സംഘടന ജനറൽ സെക്രട്ടറിയായും തുടരും.അലിഗഢ് മുസ്ലിം സർവകലാശാല മുൻ വൈസ് ചാൻസലർ താരിഖ് മൻസൂറും പുതിയ ഉപാധ്യക്ഷൻമാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ അദ്ദേഹം ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ്.തെലങ്കാന ബിജെപി മുൻ അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു.13 വൈസ് പ്രസിഡന്റുമാരും ഒമ്പത് ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡ പ്രഖ്യാപിച്ച ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക