കോതയാറില്‍ ലൈഫ് സെറ്റാക്കി അരിക്കൊമ്പന്‍; രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ 10 പേര്‍ക്കൊപ്പം സഞ്ചാരം

Advertisement

കോതയാറില്‍ അവിടത്തെ ആവാസവ്യവസ്ഥയുമായി അരിക്കൊമ്പന്‍ ഇണങ്ങിവരുന്നു. ജൂണ്‍ മുതല്‍ ഇവിടെനിന്നും അരിക്കൊമ്പന്‍ എങ്ങോട്ടും പോയിട്ടില്ലെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്. കോതയാര്‍ ഡാമിലിറങ്ങി വെള്ളം കുടിച്ചും തീരത്തെ പുല്‍മേട്ടില്‍ നിന്നും ഭക്ഷണം കണ്ടെത്തിയും അരിക്കൊമ്പന്‍ പൊരുത്തപ്പെട്ടിരിക്കുന്നു. രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ 10 പേര്‍ക്കൊപ്പമാണ് അരിക്കൊമ്പന്റെ സഞ്ചാരം. ആനക്കൂട്ടത്തിനൊപ്പം ചേര്‍ന്നതിനാല്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്ന വാച്ചര്‍മാരുടെ എണ്ണം തമിഴ്‌നാട് കുറച്ചിട്ടുണ്ട്.
റേഡിയോ കോളര്‍ സിഗ്‌നലുകള്‍ കൃത്യമായി ലഭിച്ചുവരുന്നതിനാല്‍ ആന എവിടെയുണ്ടെന്ന് അറിയാനാകുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലപ്പോള്‍ ആനക്കൂട്ടത്തിനൊപ്പം കേരളത്തിലെ വനപ്രദേശമേഖലയിലേക്ക് എത്താനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisement