കൊച്ചി:ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരി ചാന്ദ്‌നിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉള്ളതായി ഡിഐജി. കുട്ടിയുടെ കഴുത്തിലടക്കം മുറിവുകളുണ്ട്. നിലവിൽ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളു
ചാന്ദ്‌നിയുടെ സംസ്‌കാരം നാളെ നടക്കും. കീഴ്മാട് പഞ്ചായത്ത് പൊതുശ്മശാനത്തിലാകും സംസ്‌കാരം. രാവിലെ പത്ത് മണിക്ക് ഐഡിയൽ പബ്ലിക് സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ വെള്ളിയാഴ്ച മൂന്നരയോടെയാണ് പ്രതി അസ്ഫാക്ക് തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇന്ന് ഉച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.