നവ ദമ്പതികളെ പുഴയിൽ വീണ് കാണാതായി

Advertisement

തിരുവനന്തപുരം. നവ ദമ്പതികളെ പുഴയിൽ വീണ് കാണാതായി. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം. കടയ്ക്കൽ സ്വദേശികളായ സിദ്ദിഖ്, നൗഫി എന്നിവരെയാണ് കാണാതായത്. അഞ്ച് ദിവസം മുൻപാണ് ഇവരുടെ വിവാ​​​ഹം കഴിഞ്ഞത്.
പുഴയ്ക്ക് സമീപത്തുള്ള പാറയിൽ കയറി നിന്നു ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബന്ധു വീട്ടിൽ വിരുന്നിനു എത്തിയതായിരുന്നു ഇരുവരും.
കൂടെ പോയ ബന്ധുവിന്റെ മൃതദേഹം കണ്ടെടുത്തു. ഇന്ന് നാല് മുപ്പതോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. മോതിരയിലുള്ള ബന്ധുവിന്റെ വീട്ടിൽ പോയതിനുശേഷം അവിടെ നിന്നും മറ്റൊരു ബന്ധുവിനോടൊപ്പം പുഴ കാണാൻ പോവുകയായിരുന്നു. തുടർന്ന് ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണതാകാം എന്നാണ് സംശയിക്കുന്നത്.

Advertisement