കൊല്ലം. നിത്യോപയോഗ ഉല്പന്നങ്ങളുടെ ക്രമാതീതമായ വിലക്കയറ്റത്തിന് കാരണം വ്യാപാരികളല്ലെന്നും, ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലവര്‍ദ്ധനവിന് പല കാരണങ്ങള്‍ ഉണ്ടെന്നും യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് പറഞ്ഞു.വിലക്കയറ്റത്തിന് വ്യാപാരികളെ പഴിപറയരുത്. സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വരും നാളുകളില്‍ ഏതുവിധേനയും സംഘടനയെ ശക്തിപ്പെടുത്താനും ഇതിനോടനുബന്ധിച്ച് ഈ വരുന്ന ഓണക്കാലത്തിനുശേഷം സംഘടനാ പ്രതിനിധികള്‍ക്കായി ഒരു നേതൃശില്പശാല സംഘടിപ്പിക്കുവാനും നിര്‍ദ്ദേശിച്ചു.
പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിലും, അടിക്കടിയുള്ള വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയുടെ പേരിലും ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത് വ്യാപാരികളാണെന്നും ഇതിനെല്ലാം വ്യക്തമായ പ്രതിവിധി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉടന്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി സ്വാഗതം പറഞ്ഞു. സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി ടോമി കുറ്റിയാങ്ങല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് നിജാംബഷി, ജോസ് ഉഴുന്നാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കെ.എം.ബഷീര്‍, കെ.കെ.ഹംസ, ഗോകുല്‍ദാസ്, ടി.കെ.ഹെന്‍ട്രി, ഫൈസല്‍ കൂട്ടമ്മരത്ത്, ബുഷ്‌റ, റൂഷ പി.കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഷിനോജ് എന്‍.കെ നന്ദി രേഖപ്പെടുത്തി.