പാലക്കാട്‌ ദേശീയപാതയിൽ 4 കോടി രൂപ കൊള്ളയടിച്ചു

Advertisement

പാലക്കാട്‌. ദേശീയപാതയിൽ 4 കോടി രൂപ കൊള്ളയടിച്ചു. കഞ്ചിക്കോട് വെച്ചാണ് കാർ തടഞ്ഞു നിർത്തി പെരിന്തൽമണ്ണ സ്വദേശികളായ വ്യാപാരികളെ കൊള്ളയടിച്ചത്. സംഭവം പുലർച്ചെ മൂന്നരയോടെ ആക്രമണത്തിന് ഇരയായവർ മൂന്ന് കാറുകളിലും ഒരു ടിപ്പറിലുമായി എത്തിയ 15 അംഗ സംഘമാണ് കൊള്ളയടിച്ചതെന്ന് വ്യാപാരികൾ. കഞ്ചിക്കോട് നരകംപുള്ളി പാലത്തിന് സമീപമാണ് കവർച്ച നടന്നത്
പെരിന്തൽമണ്ണ സ്വദേശികളായ മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ്, ഇബ്‌നു വഹ എന്നിവരാണ് കൊള്ളയടിക്കപ്പെട്ടത്.

വ്യാപാരികളുടെ പരാതിയിൽ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Advertisement