ട്രാവല്‍ ഏജന്‍സി വഴി ഇസ്രയേലിലേക്ക് പോയ സംഘത്തിലെ തിരുവനന്തപുരം കൊല്ലം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള ഏഴു പേരെ കാണാനില്ല, മറ്റ് 31 പേരെ ഇസ്രയേലിലെ ടൂര്‍ ഏജന്‍സി തടഞ്ഞു വെച്ചു

Advertisement

തിരുവനന്തപുരം . മലപ്പുറത്തെ ട്രാവല്‍ ഏജന്‍സി വഴി ഇസ്രയേലിലേക്ക് പോയ സംഘത്തിലെ ഏഴു പേരെ കാണാനില്ലെന്ന് പരാതി.തിരുവനന്തപുരം കൊല്ലം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരെ ജെറുസലേമില്‍ വെച്ച് ആണ് കാണാതായത്. ട്രാവല്‍ ഏജന്‍സി ഡിജിപിക്ക് ഉള്‍പ്പെടെ പരാതി നല്‍കി.

ഗ്രീന്‍ ഒയാസിസ് എന്ന ട്രാവല്‍സിന് കീഴിൽ 47 പേർ ആണ്
ഇസ്രയേലിലേക്ക് തിരിച്ചത്.
ഇതിൽ 9 യാത്രക്കാരുടെ വിസ ജോര്‍ദാനില്‍ വെച്ച് നിരസിക്കപ്പെട്ടു. ബാക്കി 38 യാത്രക്കാരാണ് ഇസ്രയേലിലെ ജെറുസലേമിലുള്ള മസ്ജിദ് അല്‍ അഖ്സയില്‍ എത്തിയെന്നും ഏഴുപേരെ കാണാതായെന്ന് ട്രാവല്‍ ഏജന്‍സി പറയുന്നു. അഞ്ചു പേര്‍ തിരുവനന്തപുരം ജില്ലയിലുള്ളവരും രണ്ടുപേര്‍ കൊല്ലംകാരുമായ ദമ്പതികളുമാണ്.
ഈ ഒമ്പത് പേരുമായി പിന്നീട് ഒരുതരത്തിലും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

കാണാതായ എല്ലാവരും ഒരാളുടെ നമ്പറില്‍ നിന്നാണ് ബുക്ക് ചെയ്തത്. ട്രാവല്‍ ഏജന്‍സി പൊലീസിന് പരാതി നല്‍കി.
കാണാതായ ഏഴുപേരുടെയും പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ട്രാവല്‍ ഏജന്‍സിയുടെ പക്കലാണ് ഉള്ളത്.
സംഘത്തിലുള്ള മറ്റ് 31 പേരെ ഇസ്രയേലിലെ ടൂര്‍ ഏജന്‍സി തടഞ്ഞു വെച്ചിരിക്കുകയാണ്.
മാര്‍ച്ച് മാസം നടത്തിയ യാത്രയിലും നാലു പേരെ സമാനമായ രീതിയില്‍ കാണാതായിരുന്നെന്ന് ട്രാവല്‍ ഏജന്‍സി പറയുന്നു.

Advertisement