മുതലാളിത്ത സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്നും തൊഴിലാളി വർഗ പാർട്ടിയാണെന്നു തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കെ മുരളീധരന്‍

Advertisement

കോഴിക്കോട് . കുട്ടിയുടെ കൊലപാതകം കേരളത്തിന് അപമാനം ആണെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. . യുപിയും കേരളവും തമ്മിൽ എന്താണ് വ്യത്യാസം. സംസ്ഥാനത്ത് ഒരു സുരക്ഷയും ഇല്ല.

ഇതരസംസ്ഥാന തൊഴിലാളികളിൽ നല്ലവരും ക്രിമിനലുകളും ഉണ്ട്. കൃത്യമായ കണക്ക് എടുക്കാൻ സര്ക്കാര്‍ തയ്യാറാവണം. മുഖ്യമന്ത്രി യുടെ ഓഫീസിനെതിരായ ഐജി ലക്ഷ്മണയുടെ ആരോപണം കടുത്തത്. മുഖ്യമന്ത്രിയുടെ കണ്ടകശനി തുടങ്ങി

ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ തിരിച്ചടിയാണിത്. ശിവശങ്കരൻ രണ്ടുമാസം കൂടി ജയിലിൽ കിടന്നാൽ ഇതിലപ്പുറവും പുറത്തുവരുമെന്നും മുരളീധരന്‍പറഞ്ഞു, കേരളത്തിലേതു തൊഴിലാളി വർഗ്ഗ സർക്കാരല്ലെന്ന് ഗോവിന്ദൻ തന്നെ തുറന്നു പറഞ്ഞു

മുതലാളിത്ത സർക്കാർ ആണ് ഇവിടെ ഭരിക്കുന്നത്.തൊഴിലാളി വർഗ പാർട്ടിയാണെന്നു തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്.ഇതോടെ ഇന്ത്യയിൽ കമ്മ്യൂണിസം ഇല്ലാതായെന്നു ഗോവിന്ദന്റെ വാക്കുകളിലൂടെ വ്യക്തമായി

ഗ്രോവാസു എത്രയും പെട്ടെന്ന് ജാമ്യം എടുക്കണം. പുറത്ത് വന്ന് പോരാട്ടം തുടരുകയാണ് വേണ്ടത്

ഞങ്ങൾക്കെതിരെയും കേസ് ഉണ്ടായിട്ടുണ്ട്. അതിലെല്ലാം ജാമ്യം എടുക്കുകയാണ് ചെയ്തത്

Advertisement