കൊലവിളി മുദ്രാവാക്യവുമായി സംഘപരിവാർ

Advertisement

പാലക്കാട്.വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സംഘപരിവാർ. കൊപ്പത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് യൂത്ത് ലീഗിനും സ്പീക്കർ എ എൻ ഷംസീറിനും എതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയത്.സംഭവത്തിൽ പരാതി നൽകുമെന്ന് യൂത്ത് ലീഗ് അറിയിച്ചു


ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ബിജെപി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനതിലായിരുന്നു കൊലവിളി മുദ്രാവാക്യം.യൂത്ത് ലീഗിനും മുസ്ലിം ലീഗിനും എതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയ പ്രതിഷേധക്കാർ പാണക്കാട് കുടുംബത്തിനെതിരെയും അപകീർത്തികരമായ മുദ്രാവാക്യം മുഴക്കി.സ്പീക്കർ എ എൻ ഷംസീറിന്റെ വിവാദ പ്രസംഗത്തിനെതിരെയും കാഞ്ഞങ്ങാട് യൂത്ത് ലീഗ് നടത്തിയ കൊലവിളി മുദ്രാവാക്യത്തിനും എതിരെ ആയിരുന്നു സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.സംഭവത്തിൽ നിയമനടപടിക്ക് തയ്യാറെടുക്കുകയാണ് യൂത്ത് ലീഗ്