പത്താം ക്ലാസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ വിറ്റ കേസ്… ഭാര്യയുമായുള്ള കിടപ്പറ ദൃശ്യങ്ങളും വിറ്റതായി സൂചന; ഗൂഗിള്‍ പേ വഴി പണം കൊടുത്തവരും കുടുങ്ങും

Advertisement

കുളത്തൂപ്പുഴയില്‍ പത്താം ക്ലാസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ വിറ്റ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനൊരുങ്ങി പോലീസ്. ട്യൂഷന്‍ എടുക്കാനെന്ന പേരില്‍ പതിനഞ്ചുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ വിറ്റ കേസില്‍ അറസ്റ്റിലായ ദമ്പതികള്‍ സ്വന്തം കിടപ്പറദൃശ്യങ്ങളും വില്‍പ്പന നടത്തിയതായും സൂചനയുണ്ട്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെക്കൊണ്ടാണ് ഭാര്യയുമായുള്ള കിടപ്പറദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ സര്‍വീസ് അക്കൗണ്ട് തുറന്ന് ഇതുവഴിയാണ് ലൈംഗികദൃശ്യങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിരുന്നതെന്നാണ് വിവരം.
പീഡനക്കേസില്‍ കുളത്തൂപ്പുഴ സാംനഗര്‍ കാഞ്ഞിരോട്ടുകുന്ന് വിഷ്ണുഭവനില്‍ വിഷ്ണു (33), ഭാര്യ സ്വീറ്റി (21) എന്നിവരാണ് കഴിഞ്ഞദിവസം കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് വിഷ്ണു പതിനഞ്ചുകാരിയെ പരിചയപ്പെടുന്നത്. പിന്നീട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അതിനിടെയാണ് ചെങ്ങന്നൂര്‍ സ്വദേശിനിയായ സ്വീറ്റിയെ വിഷ്ണു വിവാഹം കഴിക്കുന്നത്.
വീടുനിര്‍മാണം നടക്കുന്നതിനാല്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിനുസമീപം വാടകയ്ക്ക് താമസം ആരംഭിച്ചു. പിന്നീട് ട്യൂഷനെടുക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ വാടകവീട്ടില്‍ എത്തിച്ചും പീഡനം തുടരുകയായിരുന്നു. ആദ്യം സ്വീറ്റി എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവിനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പങ്കാളിയാകുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്വീറ്റി പകര്‍ത്തി. ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തു.
ലൈംഗികദൃശ്യങ്ങള്‍ക്ക് 500 മുതല്‍ 2,000 രൂപ വരെ പ്രതികള്‍ ഈടാക്കിയിരുന്നതായും പൊലീസ് കണ്ടെത്തി. പെണ്‍കുട്ടി സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവത്തെക്കുറിച്ച് പുറം ലോകം വിവരമറിയുന്നത്. പ്രതികളുമായി സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ടിരുന്നവര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. എത്ര പേര്‍ക്ക് ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നല്‍കിയെന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. പീഡന ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരും കുടുങ്ങിയേക്കും. ഇന്‍സ്റ്റഗ്രാമിലൂടെ പണം കൊടുത്ത് ദൃശ്യങ്ങള്‍ വാങ്ങിയവരിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ പതിനായിരം രൂപ വരെ കിട്ടിയെന്നാണ് ഒന്നാം പ്രതി പോലീസിന് നല്‍കിയ മൊഴി. ഇക്കാര്യങ്ങളുടെ യാഥാര്‍ത്ഥ്യമറിയാന്‍ ബാങ്ക് അക്കൗണ്ടും പരിശോധിക്കും. എത്രപേര്‍ക്കാണ് പീഡന ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നല്‍കിയതെന്ന് സൈബര്‍ പോലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. കൊട്ടാരക്കര ജയിലിലേക്കും ഭാര്യ സ്വീറ്റിയെ അട്ടക്കുളങ്ങര ജയിലിലേക്കും മാറ്റി.

Advertisement