ആലുവ. അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി റിമാൻഡിൽ. അസ്ഫാക്കിനെതിരെ കൊലക്കുറ്റം ഉൾപ്പടെ 9 വകുപ്പുകൾ ചുമത്തി. പ്രതിയുടെ പശ്ചാത്തലം പരിശോധിക്കാൻ അന്വേഷണസംഘം ബിഹാറിലേക്ക് തിരിക്കും.
നാടിനെ നടുക്കിയ അരുംകൊലയിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് പോലീസ് ലക്ഷ്യം. ബലാത്സംഗം,കൊലപാതകം,ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയത് ഒമ്പത് വകുപ്പുകൾ. കൊലപാതകം നടത്തിയത്
അസ്ഫാക് ഒറ്റയ്ക്ക് എന്നും അന്വേഷണം സംഘം ഉറപ്പിച്ചു. ഇനി ആവശ്യം തെളിവുകളാണ്.
7 ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചു.
കസ്റ്റഡിയിൽ ലഭിച്ചശേഷം ആയിരിക്കും തെളിവെടുപ്പ്. സിസിടിവി ദൃശ്യങ്ങളും പരമാവധി മൊഴികളും സമാഹരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. പ്രതിമുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അന്വേഷണം സംഘം ബീഹാറിലേക്ക് പോകും. റൂറൽ മേഖലയിലെ ഇതര സംസ്ഥാന ക്യാമ്പുകളിൽ വ്യാപക പരിശോധനയും നടത്തും.