പത്തനംതിട്ട. നൗഷാദ് തിരോധാന കേസിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി ഭാര്യ അഫ്സാന. പൊലീസ് തന്നെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്സാന വെളിപ്പെടുത്തുന്നു. വാര്‍ത്താ ചാനലിനോടാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവിനെ കൊന്നെന്ന് സമ്മതിച്ചില്ലെങ്കിൽ കുടുംബം നശിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു മർദ്ദനം . ജീവഭയത്താല്‍ കുറ്റമേൽക്കുകയായിരുന്നുവെന്നും അഫ്സാന പറഞ്ഞു. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും വീട് വിറ്റായാലും താൻ കേസ് നടത്തുമെന്നും അഫ്സാന യുടെ പിതാവും വ്യക്തമാക്കി. പൊലീസിനെ കബളിപ്പിച്ചു എന്ന വകുപ്പ് ചുമത്തി കേസ് നടത്താനാണ് പൊലീസ് തീരുമാനം
പൊലീസുകാർ കേട്ടില്ല. നൗഷാദിനെ കൊന്നെന്ന് സമ്മതിച്ചില്ലെങ്കില്‍ പിതാവിനെ പ്രതിയാക്കുമെന്നും മക്കളെ ഉപദ്രവിക്കുമെന്നും അനിയന്‍റെ ജീവിതം നശിപ്പിക്കുമെന്നുവരെ പറഞ്ഞു.താനാരേയും കൊന്നിട്ടിയെന്ന് കരഞ്ഞ് പറഞ്ഞിട്ടും ഭക്ഷണം പോലും നൽകാതെ രാത്രി മുഴുവൻ കുറ്റമേൽക്കാൻ മർദിച്ചു. ഉറങ്ങിയാല്‍ മുഖത്ത് വെള്ളമൊഴിക്കും. സിസിടിവിയുടെ അടുത്തായിരുന്നുവെങ്കിലും മര്‍ദ്ദനം നടന്നിരുന്നു. കുരുമുളക് സ്പ്രേ അടിച്ചു. ദേഹമാസകലം ഉള്ളപാടുകള്‍ പൊലീസ് പീഡനത്തിന്‍റേതാണെന്ന് യുവതി പറയുന്നു, വനിതാപൊലീസുകാരും മര്‍ദ്ദിച്ചിരുന്നു.
സംഭവം നടന്ന് രാത്രിയാണ്. പിറ്റേ ദിവസം രാവിലെ മക്കളെ വന്ന് കണ്ട് പോയ നൗഷാദ് എങ്ങിനെ തലേ ദിവസം കൊല്ലപ്പെടും എന്ന യുക്തിസഹമായ ചോദ്യം ചോദിച്ചിട്ടും പൊലീസുകാർ തല്ലി . ഡി വൈ എസ് പി കേട്ടാലറയ്ക്കുന്ന തെറിയാണ് വിളിച്ചത്. ഇനി നൗഷാദിനെ വേണ്ട. അഫ്സാന ചാനല്‍ മാധ്യമത്തോട് വ്യക്തമാക്കി. വീട് വിറ്റായാലും പൊലീസുകാരെ ശിക്ഷിക്കും വരെ കേസ് നടത്തുത്താനാണ് തീരുമാനമെന്ന് അഫ്സാനയുടെ പിതാവും പറഞ്ഞു