ചെങ്ങന്നൂർ: മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചെങ്ങന്നൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിൽ സെമിനാറും ഫ്ലാറ്റ്ഫോമിലും ട്രെയിനിലും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. സെമിനാർ ആലപ്പുഴ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് കോർഡിനേറ്റർ എസ് നിഖിൽ വർഗീസ് ഉദ്ഘാടനം ചെയ്തു.
പ്ലാറ്റ്ഫോമിലും ട്രെയിനിലും ഉള്ള ബോധവൽക്കരണ പരിപാടികൾക്ക് ആർപിഎഫ് ഉദ്യോഗസ്ഥരായ ആർ ഗിരികുമാർ, ദിലീപ് കുമാർ, വിനോദ്, ആർപിഎഫ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഫിലിം ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
ജൂലൈ 30 മനുഷ്യ കടത്തിനെതിരെയുള്ള ദിനമായി ലോകമെമ്പാടും വിവിധ പരിപാടികളോടെ ആചരിച്ചു. ഇന്ത്യൻ റെയിൽവേയും വിവിധ തരത്തിലുള്ള ബോധവൽക്കരണ പരിപാടികളാണ് ഇന്ന് നടത്തിയത് .