യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്സ്റ്റേ, നേതാക്കൾ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും

Advertisement

.കോഴിക്കോട്.തെരഞ്ഞെടുപ്പ് നടപടി സ്റ്റേ ചെയ്തതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. ഷാഫി പറമ്പിൽ സ്റ്റെ വെക്കേറ്റ് ചെയ്യാൻ സമർപ്പിച്ച ഹരജിയാണ് പരിഗണിക്കുക

പ്രിൻസിപ്പൽ മുൻസിഫ് കോടതിയാണ് കേസ് പരിഗണിക്കുന്നത് ഭരണാഘടനാപരമായി അല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും ഐവൈസി വിത്ത് ആപ്പ് വഴി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുണ്ടെന്നും ആരോപിച്ച് കോഴിക്കോട് കിണാശേരി മണ്ഡലം പ്രസിഡന്റ് സ്ഥാനാർത്ഥി ഷഹബാസ് വടേരി കോടതിയെ സമീപിച്ചിരുന്നു.
ഇതേതുടർന്നാണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.