കളിക്കുന്നതിനിടെ പൊലീസ് ജീപ്പിൽ തട്ടിയ ഫുട്ബോൾ പൊലീസ് കസ്റ്റഡിയില്‍, കളികാര്യമായി

Advertisement

കൊച്ചി. കളിക്കുന്നതിനിടെ പൊലീസ് ജീപ്പിൽ തട്ടിയതോടെ കളി കാര്യമായ വിഷമത്തിലാണ് നെട്ടൂരിലെ കുട്ടികള്‍. ഫുട്ബോൾ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം നെട്ടൂരിലെ ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ പന്താണ് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. വഴിയാത്രക്കാർക്ക് അപകടകരമാവുന്ന രീതിയിൽ കളിച്ചതിനാലാണ് പന്ത് പിടിച്ചെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.