വക്കം പുരുഷോത്തമന്‍ അന്തരിച്ചു

Advertisement

തിരുവനന്തപുരം. വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു

കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം

മുന്‍ നിയമസഭാ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു

മുന്‍ മിസോറാം ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു.
രണ്ടുതവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

അഞ്ചു തവണ ആറ്റിംഗലിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു.

1971 മുതൽ 77 വരെ കൃഷി തൊഴിൽ വകുപ്പ് മന്ത്രി
1980 ൽ ആരോഗ്യ – ടൂറിസം മന്ത്രിയായി
2004 ൽ എ കെ ആൻറണി സർക്കാരിലെ ധനമന്ത്രി .സ്റ്റുഡൻറ്സ് കോണ്ഗ്രസിലൂടെ 1946ൽ രാഷ്ട്രീയത്തിലെത്തി

മൃതദേഹം വസതിയിൽ നിന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റുന്നു