ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മൊബൈൽ അതിഥി തൊഴിലാളി കവർന്നു, നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മൊബൈൽ ഫോൺ കവർന്ന അതിഥി തൊഴിലാളിയെ മണിക്കൂറുകൾക്കുള്ളിൽ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാറിൻ്റെ മെബൈൽ ഫോണാണ് അതിഥി തൊഴിലാളി കവർന്നത്. മോഷണം നടത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി സുബ്രാതോകൗറിനെയാണ് നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടിയത്.

ഞായറാഴ്ച രാവിലെയാണ് വ്യായാമത്തിനിറങ്ങിയ സുരേഷിൻ്റെ മെബൈൽ തേമ്പാമുട്ടം റെയിൽവേ പ്ലാറ്റ് ഫോമിന് സമീപത്ത് വച്ച് മോഷണം പോയത്. അഞ്ച് അംഗ സംഘമായെത്തിയ അന്യസംസ്ഥാന തൊഴിലാളികളിൽ ഒരാൾ മൊബൈൽ കവർന്നത്. റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് മൊബൈൽ മോഷ്ടിച്ച അതിഥി തൊഴിലാളികൾ മൊബൈലുമായി ഒരുകിലോമീറ്റർ മാറി ബാലരാമപുരം നെയ്യാറ്റിൻകര ബസ് സ്റ്റോപ്പിലെത്തി തമിഴ്നാട്ടിലേക്ക് ബസ് കയറുന്നതിനായി ഒളിച്ച് നിൽക്കുമ്പോഴാണ് പിടിയിലായത്.

മേഷണ വിവരം പൊലീസ് സ്റ്റേഷനിലറിയിച്ചതോടെ പൊലീസ് സംഘം വിവിധ പ്രദേശങ്ങളിൽ പെട്രോളിംഗ് നടത്തുകയും നാട്ടുകാരുടെ സംഘം ബൈക്കുകളിൽ പെട്രോളിംഗ് നടത്തിയുമാണ് പ്രതിയെ പിടികൂടാനായത്. റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് അതിഥി തൊഴിലാളികൾ ട്രെയിൻ കയറുവാനെത്തിയിട്ട് മൊബൈൽ ലഭിച്ചതോടെ ട്രെയിനിൽ യാത്രക്ക് തയ്യാറാവാതെ മോഷ്ടിച്ച മെബൈലുമായി ബസിൽ പോകുവാനാണ് ശ്രമിച്ചത്. റെയിൽവേ സ്റ്റേഷനിലെത്തിയ ചിലരുടെ സംശയമാണ് പ്രതിയെ എളുപ്പത്തിന് പിടികൂടുവാൻ സാധിച്ചത്. മോഷ്ടാവിനൊപ്പം വന്ന മറ്റുള്ളവർ പ്രതികളല്ലെന്ന് കണ്ട് കൂടുതൽ ചോദ്യം ചെയ്ത് രേഖകൾ വാങ്ങി പൊലീസ് വിട്ടയച്ചു.