സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്

Advertisement

ജൂലൈ മാസത്തിന്റെ അവസാനവും സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണവില. രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി.

ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് തിങ്കളാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,525 രൂപയിലും പവന് 44,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,535 രൂപയിലും പവന് 44,280 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.

ജൂലൈ മാസം പൊതുവേ കൂടിയും കുറഞ്ഞുമായിരുന്നു സ്വർണവില രേഖപ്പെടുത്തിയത്. ജൂലൈ 1ന് പവന് 43,320 രൂപയിൽ വ്യാപാരം ആരംഭിച്ച സ്വർണം രണ്ടുദിവസങ്ങൾക്കുശേഷം മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ ഗ്രാമിന് 5,570 രൂപയിലേക്കും പവന് 43,240 രൂപയിലേക്കും ഇടിയുകയായിരുന്നു. വീണ്ടും രണ്ടു ദിവസങ്ങൾക്ക് ശേഷം ജൂലൈ 5 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ ഗ്രാമിന് 5570 രൂപയും പവന് 44,560 രൂപയിലേക്കും സ്വർണ്ണം എത്തി. തുടർന്നിങ്ങോട്ട് കൂടിയും കുറഞ്ഞു ചാഞ്ചാടുകയായിരുന്നു സ്വർണ്ണവില. ഓണം, വിവാഹ സീസണുകൾ അടുക്കുന്നതോടെ സ്വർണത്തിന് സംസ്ഥാന വിപണിയിൽ രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് പുറമേ വില ഉയരാനുള്ള സാധ്യതയുണ്ട്. രാജ്യാന്തര വിപണിയിൽ കഴിഞ്ഞയാഴ്ച യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

Advertisement