യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ്, ഹർജിയിൽ ഇന്നും വാദം തുടരും

Advertisement

കോഴിക്കോട് .യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ് തടഞ്ഞതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഇന്നും വാദം തുടരും. ഭരണാഘടനാപരമായല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ആരോപിച്ചുള്ള
സ്വകാര്യ അന്യായം പരിഗണിച്ചാണ് കോടതി തെരഞ്ഞെടുപ്പ് നടപടിസ്റ്റേ ചെയ്തിരിക്കുന്നത്.
ഏഴ് എതിർകക്ഷികൾക്ക് നോട്ടീസ് നൽകിയതിൽ രണ്ടു പേരുടെ അഭിഭാഷകർ മാത്രമാണ്
ഇന്നലെ കോടതിയിൽ ഹാജരായത്. ഹാജരാകാത്തവരിൽ നിന്ന് കോടതി വിശദീകരണം തേടിയിട്ടുണ്ട്. പരാതിക്കാരൻ ഹാജരാക്കിയ ഭരണഘടന ആധികാരികമല്ലെന്ന് എതിർകക്ഷികൾ വാദിച്ചപ്പോൾ യഥാർത്ഥ ഭരണഘടന ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.