കൊച്ചി. സൈബർ ആക്രമണത്തിനെതിരെ നടൻ സുരാജ് വെഞ്ഞാറമൂട് പരാതി നല്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശവുമായി സുരാജിന്റെ ഫോണിലേക്ക് വന്ന നമ്പറുകൾ പോലീസ് ട്രെയ്സ് ചെയ്തു
മൂന്നുപേരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
തനിക്ക് ഫോണിലൂടെ വധഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാണിച്ച എറണാകുളം സൈബർ പോലീസിലാണ് സുരാജ് വെഞ്ഞാറമൂട് പരാതി നൽകിയത്. മണിപ്പൂരിനെ ഓര്‍ത്ത് തലകുനിയുന്നു എന്ന സുരാജിന്റെ പോസ്റ്റ് ആണ് വിവാദത്തിലേക്ക് നീണ്ടത്. ആലുവ സംഭവത്തില്‍ എന്തുകൊണ്ട് തലകുനിയുന്നില്ല എന്ന മട്ടില്‍ സൈബര്‍ മേഖലയില്‍ ആക്രമണം വ്യാപകമായിരുന്നു. ഒരു വശത്തെ പ്രശ്നങ്ങള്‍ മാത്രമേ താരങ്ങളും സാംസ്കാരിക നായകരും കാണുന്നുള്ളു എന്ന മട്ടിലാണ് പ്രചരണം.