പുരാവസ്തു സാമ്പത്തിക തട്ടിപ്പ്,കെ സുധാകരന്റെ കൂട്ടാളിയെയും പ്രതിചേർക്കാൻ നീക്കം

Advertisement

കൊച്ചി. പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ് : കെപി സിസി അധ്യക്ഷൻ കെ സുധാകരന്റെ കൂട്ടാളിയെയും പ്രതിചേർക്കാൻ ക്രൈം ബ്രാഞ്ച്. കോൺഗ്രസ് പ്രവർത്തകനായ എബിൻ അബ്രഹാമിനെ കേസിൽ അഞ്ചാം പ്രതിയാക്കാനാണ് നീക്കം. സുധാകരനും – മോൻസനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് ഇടനില നിന്നത് എബിൻ എന്ന് കണ്ടെത്തൽ. എബിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ