ഫീസ് അടക്കാൻ പണമില്ല; കോന്നിയിൽ നഴ്‌സിംഗ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

Advertisement

പത്തനംതിട്ട: കോന്നിയിൽ നഴ്‌സിംഗ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. ബംഗളൂരു നഴ്‌സിംഗ് കോളജിൽ പഠിച്ചിരുന്ന എലിയറയ്ക്കൽ കാളഞ്ചിറ അനന്തുഭവനിൽ അതുല്യയെയാണ്(20) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ആത്മഹത്യ ചെയ്തത് ഫീസ് അടക്കാൻ പണമില്ലാത്തതിനെ തുടർന്നാണെന്ന് കുടുംബം പറയുന്നു

ലോൺ അടക്കമുള്ള സഹായം വാഗ്ദാനം ചെയ്ത് ബംഗളൂരുവിലെ സ്വകാര്യ ട്രസ്റ്റാണ് അതുല്യക്ക് കർണാടകയിൽ നഴ്‌സിംഗ് അഡ്മിഷൻ വാങ്ങി നൽകിയത്. എന്നാൽ ട്രസ്റ്റ് അധികൃതർ തട്ടിപ്പ് കേസിൽ അറസ്റ്റിലായതോടെ അതുല്യയടക്കം നിരവധി പേരുടെ പഠനം മുടങ്ങിയിരുന്നു. പഠനം മുടങ്ങുമെന്ന വിഷമത്തിലായിരുന്നു അതുല്യയെന്ന് പിതാവ് പറഞ്ഞു