കൊച്ചി. കൊടുംക്രിമിനലെന്ന് വ്യക്തമായിട്ടും പൊതുജനത്തിനിടയിലേക്ക് ആളെ തുറന്നുവിട്ടതാണ് ആലുവയിലെ 5 വയസുകാരിയുടെ ദാരുണാന്ത്യത്തിനിടയാക്കിയതെന്ന് വ്യക്തമായി. അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ അസ്ഫാക്ക് അലം ഡൽഹിയിലും പോക്സോ കേസിലെ പ്രതി. കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി. ആലുവയിലെ കൊലപാതകത്തിൽ പ്രതിയായ അസ്ഫാക്കിനെ സാക്ഷികൾ തിരിചറിഞ്ഞു.
ആലുവയിലെ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് അലം 2018ൽ ഡൽഹിയിലെ പോക്സോ കേസിലെയും പ്രതിയാണ്. ഗാസിപ്പൂർ പോലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസ് ഉള്ളത്. പോക്സോ , 364 എ , വകുപ്പുകൾ പ്രകാരം ആണ് കേസ്. മതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അസ്ഫാക്ക് പീഡിപ്പിച്ചു. കേസിൽ
ഒരു മാസം ജയിലിൽ കഴിഞ്ഞ
പ്രതി പിന്നീട് ജാമ്യത്തിൽ ഇറങ്ങി മുങ്ങി. വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗാസിപൂരിലും അസ്ഫാക്കിന് എതിരെ പോക്സോ കേസ് ഉണ്ടെന്ന് കണ്ടെത്തിയത്.
മനോവൈകൃതവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലെ പ്രതികളെ സമൂഹത്തിലേക്ക് വീണ്ടും തുറന്നുവിടുന്നതിന്‍റെ അപകടം പലവട്ടം നീതിപീഠങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. ഇവിടെ അസ്ഫാക്ക് രക്ഷപ്പെട്ട് പോയപ്പോള്‍ അയാളെ കണ്ടെത്താന്‍ അത്രവലിയ ശ്രമമൊന്നും നടത്താതെ വിട്ട അധികൃതര്‍ക്ക് കുറ്റകൃത്യത്തില്‍ വലിയ പങ്കാണുള്ളത്. ജാമ്യക്കാര്‍ ആരായിരുന്നു,അവരെ പിടിച്ചോ.
ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിലും പ്രതി അസ്ഫാക്കി നെ സാക്ഷികൾ തിരിച്ചറിഞ്ഞു. പ്രധാന സാക്ഷിയായ താജുദ്ദീൻ കുട്ടിയുമായി പ്രതി യാത്ര ചെയ്ത ബസ്സിലെ യാത്രക്കാരി സുസ്മിത കണ്ടക്ടർ സന്തോഷ് എന്നിവരാണ് അസ്ഫാക്കിനെ തിരിച്ചറിഞ്ഞത്.
കേസിൽ പ്രതിയായ അസ്ഫാക്കിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണസംഘം ബീഹാറിലേക്ക് പോകും.