തിരുവനന്തപുരം. കാട്ടാക്കടയിൽ യാത്രക്കാരനായ യുവാവിനെ ബസ്സിനുള്ളിൽ മർദ്ദിച്ച കെഎസ്ആര്‍ടിസി കണ്ടക്‌ടറെ സസ്പെൻഡ്
ചെയ്തു.വെള്ളറട ഡിപ്പോയിലെ കണ്ടക്ടർ കെ.സുരേഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ
ശനിയാഴ്ചയായിരുന്നു സംഭവം.
യുവാവ് ബന്ധുവായ യുവതിക്കൊപ്പം സംസാരിച്ചിരുന്നത് ചോദ്യം ചെയ്തതായിരുന്നു
തർക്കത്തിന് കാരണം.യുവാവിനെ ബസ്സിൽ തള്ളിയിട്ടു മർദ്ദിച്ചുവെന്നായിരുന്നു പരാതി.
വിവാദമായതിനു പിന്നാലെ ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോർട്ട് തേടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കെഎസ്ആര്‍ടിസി ആഭ്യന്തര വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്
കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്.
Home News Breaking News യാത്രക്കാരനായ യുവാവിനെ ബസ്സിനുള്ളിൽ മർദ്ദിച്ച കെഎസ്ആര്‍ടിസി കണ്ടക്‌ടറെ സസ്പെൻഡ്ചെയ്തു