ചങ്ങനാശേരി . സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസംഗത്തിൽ പരസ്യപ്രതിഷേധത്തിന് എൻഎസ്എസ്. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കണമെന്ന് ആഹ്വാനം. ഹിന്ദു വിശ്വാസത്തെ വൃണപ്പെടുത്തുന്ന രീതിയിൽ പ്രസ്താവന നടത്തിയ ഷംസീർ സ്പീക്കർ സ്ഥാനം രാജി വെക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടതിനെ ബന്ധപ്പെട്ടവർ നിസാര വത്കരിക്കുന്നത് പ്രതിഷേധാർഹമാണെന്നും ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. വിശ്വാസ സംരക്ഷണ ദിനത്തിന്റെ ഭാഗമായി എൻഎസ്എസ് പ്രവർത്തകർ ഗണപതി ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തണമെന്ന് എൻഎസ്എസ് സർക്കുലറിൽ പറയുന്നു. രാജി ആവശ്യപെട്ടതിന് പിന്നാലെ സുകുമാരൻ നായർക്കെതിരെ സിപിഎം നേതാക്കൾ നടത്തിയ പ്രസ്താവനകളാണ് എൻഎസ്എസിനെ ചൊടുപ്പിച്ചത്.