അമ്മ നോക്കി നിൽക്കെ മകൻ വെള്ളക്കെട്ടിൽ താഴ്ന്നു; മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ മൃതദേഹം കണ്ടെത്തി

Advertisement

കാസർകോട്: ബങ്കളം കരിംകുണ്ടിലെ വെള്ളക്കെട്ടിൽ വീണു കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ബങ്കളം പാൽ സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാർട്ടേഴ്സിലെ ആൽബിൻ സെബാസ്റ്റ്യൻ (17) ആണ് മരിച്ചത്.

സെബാസ്റ്റ്യന്റെയും ദീപയുടെയും ഏക മകനാണ്. ഉപ്പിലിക്കൈ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് ബന്ധുക്കളായ കുട്ടികൾക്കൊപ്പം നീന്തുന്നതിനിടെയാണ് വെള്ളക്കെട്ടിൽ താഴ്ന്നത്. അപകട സമയത്ത് അമ്മ ദീപ ഉൾപ്പെടെയുള്ളവർ സമീപത്തുണ്ടായിരുന്നു. ഇന്നലെ രാത്രി വൈകി നിർത്തി വച്ച തിരച്ചിൽ ഇന്നു രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കിട്ടിയത്.