നൗഷാദ് തിരോധാന കേസ്,അഫ്സാന കുറ്റമേല്‍ക്കുന്ന വിഡിയോ പുറത്തുവിട്ട് പ്രതിരോധത്തിന് പൊലീസ്,അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ

Advertisement

പത്തനംതിട്ട.കലഞ്ഞൂർ നൗഷാദ് തിരോധാന കേസിൽ പൊലീസ് കുറ്റമേൽക്കാൻ മർദിച്ചെന്ന അഫ്സാനയുടെ വെളിപ്പെടുത്തലിൽ പ്രതിരോധവുമായി പൊലീസ്. അഫ്സാനയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ് മുഖം രക്ഷിക്കാനായി തെളിവെടുപിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടത്.

നൗഷാദിനെ സംഭവ ദിവസം എന്ത് ചെയ്തെന്ന ചോദ്യത്തിന് തെളിവെടുപിനിടെ അഫ്സാന പറയുന്ന കാര്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. അതേസമയം പൊലീസുകാർക്കിടയിൽ നിന്നാണ് താൻ സംസാരിക്കുന്നതെന്നും മുൻപ് പൊലീസ് പറഞ്ഞത് ഭയം കൊണ്ട് ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തത് എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അഫ്സാന

അതിനിടെ അഫ്സാനയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

സംസ്ഥാന പോലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.