പലതലമുറകള് ആഘോഷിച്ചതാണ് പത്മരാജനെന്ന സിനിമാക്കാരനെ. അദ്ദേഹത്തിന്‍റെ ചിത്രങ്ങളില്‍ പലതുകൊണ്ടും മനസില്‍ അനുഭൂതിയായി പെയ്ത സിനിമയാണ് തൂവാനത്തുമ്പികള്‍. പ്തമരാജന്‍റെ നീണ്ടകഥ ഉദകപ്പോളയാണ് പിന്നീട് തൂവാനത്തുമ്പികളായത്. ചിത്രം പുറത്തിറങ്ങി മുപ്പത്താറു വർഷങ്ങൾ പിന്നിടുന്പോൾ പുതുതലമുറയടക്കം മണ്ണാറത്തൊടി ജയകൃഷ്ണനെയും ക്ലാരയേയും നെഞ്ചോട് ചേർക്കുന്നു.

കുസൃതിക്കാറ്റായി മോഹന്‍ലാലിന്‍റെ ജയകൃഷ്ന്‍റെ മാനറിസങ്ങള്‍ മഴപോലെ കുളിരേകുന്ന സുമലതയുടെ ക്ളാര പകര്‍ന്ന ദുരൂഹപ്രേമം, പാര്‍വതിയുടെ രാധ പകര്‍ന്ന പ്രേമാരാധന ഇതെല്ലാം യൗവനം കൊതിയോടെ ആസ്വദിച്ചറിയുകയാണ്. ഉദകപ്പോളയിലെ കഥാപാത്രങ്ങളെ നന്നായി മാറ്റിവരച്ചതാണ് തൂവാനത്തുമ്പികള്‍. രണ്ടു സൃഷ്ടികള്‍ക്കും ആധാരമായതോ തൃശൂരില്‍ പത്മരാജനുണ്ടായിരുന്ന സൗഹൃദങ്ങളാണ്.

ജയകൃഷ്ണൻ എന്ന കഥാപാത്ര സൃഷ്ടിക്ക് പ്രേരണയായത് ആത്മ സുഹൃത്ത് പുതിയിടത്ത് ഉണ്ണിമേനോന്റെ ജീവിതവും പ്രേമവും അതിന്‍റെ സാക്ഷാത്ക്കാരവും.
ജയകൃഷ്ണൻ എന്ന കഥാപാത്രവുമായി ഏറെ സാദൃശ്യമുള്ള സ്വഭാവവിശേഷങ്ങളായിരുന്നു അന്നത്തെ പുതിയിടത്ത് ഉണ്ണിമേനോന്‍റേത്
നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്ന പറയലും ആട്ടിന്‍തലയ്ക്കുവേണ്ടിയുള്ള വില പേശലും ബാറിലെ ബിയറുകുടിയും ബാബുഎന്ന ബസ് മുതലാളിയുടെ ഞെട്ടിക്കുന്ന അവതരണവും എല്ലാം സംഭവിച്ചത് തന്നെ.
പുതിയേടത്ത് ഉണ്ണിമേനോൻ ജയകൃഷ്ണനായപ്പോൾ പത്മരാജൻ തന്നെയാണ് സിനിമയിൽ ഋഷിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്.
പെരുവല്ലൂരിലെ പരന്പരാഗത ജന്മി കുടുംബത്തിൽ നിന്നുള്ള ഉണ്ണിമേനോൻ നഗരത്തിൽ എത്തുന്പോൾ അടിമുടി മാറും. മദ്യശാലകളും സാഹിത്യസദസ്സുമൊക്കെയായി ആഘോഷം. 60കളിലെ സൗഹൃദമാണ് ഉണ്ണിമേനോനെ കഥാപാത്രമാക്കി സിനിമ എടുക്കാൻ പത്മരാജന് പ്രേരണയായത്.
ഉണ്ണിമേനോൻ സ്വയം പറയുന്ന ഡ്യുവൽ പേഴ്സനാലിറ്റിയാണ് മണ്ണാറത്തൊടി ജയകൃഷ്ണന്റെ സവിശേഷത. പക്ഷേ സിനിമയിലെ എല്ലാ രംഗങ്ങളും തന്റെ ജീവിതവുമായി ഒത്തു പോകുന്നതല്ലെന്ന് ഉണ്ണിമേനോൻ പറയുന്നു. കുടികിടപ്പുകാരനെ ഒഴിപ്പിച്ചതൊക്കെ സിനിമയിൽ കാണുന്നതുപോലെയല്ല. പത്നരാജൻ ആ സംഭവത്തെയൊക്കെ കൂടുതൽ സിനിമാറ്റിക് ആക്കി.
ജയകൃഷ്ണനെ ആസക്തിയിലും ദുരൂഹപ്രേമത്തിലും തളച്ചിട്ട ക്ലാരയും പത്മരാജന്റെ സൃഷ്ടിയാണെന്ന് ഉണ്ണിമേനോൻ.

വെള്ളിത്തിരയിലെ ക്ലാരയെ കണ്ട് ഒരിക്കൽപോലും ഉണ്ണിമേനോനോട് പരിഭവിച്ചിട്ടില്ലെന്ന് ഭാര്യ ഉഷ പറയുന്നു.

കുസൃതിച്ചിരിയുമായി മണ്ണാറത്തൊടി ജയകൃഷ്ണൻ ഉണ്ണിമേനോനെ വീണ്ടും വീണ്ടും ഓർമകളിലേക്ക് കൊണ്ടുപോകുന്നു.